1000 രൂപ കൈക്കൂലി വാങ്ങിയന്ന് ആരോപിച്ച് വില്ലേജ് ഓഫീസർക്കെതിരെ പരാതി നൽകിയ പി ഡി പി നേതാവ് സയ്യിദ് ഉമ്മർ ഫാറൂഖിൻ്റെ വീട്ടിൽ ചേഞ്ച് ഓവർ സംവിധാനം ഉപയോഗിച്ച് ഒരു വർഷത്തോളമായി വന്ന് വൈദ്യുതി മോഷണം.
മുള്ളേരിയ: ആദൂർ മഞ്ഞംപാറയിൽ വൻ വൈദ്യുതി മോഷണം പിടികൂടി. 11 KW ,ചേഞ്ച് ഓവർ സംവിധാനം ഉപയോഗിച്ച് ഒരു വർഷത്തോളമായി
വൈദ്യുതി മോഷണം നടത്തിയത് 1000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച വില്ലേജ് ഓഫീസർക്കതിരെ പരാതി നൽകിയ പി ഡി പി നേതാവ്,
കാസർകോട്മഞ്ഞംപാറ മൂലയിലെ
സയ്യിദ് ഉമ്മർ ഫാറൂഖിൻ്റെ വീട്ടിലാണ് എ പി ടി എസ് ടീം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.ഇയാളുടെ ഭാര്യ റൈഹനത്ത് ബിവി യുടെ പേരിലാണ് കണക്ഷനുള്ളത് .
8 ലക്ഷത്തോളം രൂപയുടെ കറൻൻ്റ് മോഷണം നടന്നതായി എപിടിഎസ് ടീം വ്യക്തമാക്കി
മീറ്ററിലേക്കുള്ള കണക്ഷൻ ചോർത്തിയാണ് മോഷണം. മോഷ്ടിച്ച വൈദ്യുതി ഉപയോഗിക്കാൻ
വീടിനകത്ത് പ്രത്യേക സംവിധാന മുണ്ടായിരുന്നു.
കെ എസ് ഇ ബിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.മുള്ളേരിയ ഭാഗത്ത് വൈദ്യുതി മോഷണം പതിവായതായി നേരത്തെ പരാതി ഉണ്ടായിരുന്നു.ഒരു മാസത്തിനുളളിൽ പിടികൂടുന്ന അഞ്ചാമത്തെ കേസാണ് മഞ്ഞപാറയിലേത്. മോഷ്ടിച്ച വൈദ്യുതി ഉപയോഗിച്ച് നൂറുകണക്കിന് അലങ്കാര വിളക്കുകൾ വീടിനുചുറ്റും നേതാവ് തെളിയിച്ചുമാണ് ആഡംബര ജീവിതത്തിൽ കഴിഞ്ഞ പോന്നിരുന്നത്. കാസർകോട് ജില്ല പിഡിപിയുടെ ട്രഷറയി പ്രവർത്തിച്ചുവരികയായിരുന്നു