സർക്കുലർ തൃശൂർ അതിരൂപതയുടേത്,കോവിഡിൽ ആചാരങ്ങളും വിശ്വാസങ്ങളും മാറുന്നു, ക്രൈസ്തവരുടെ മൃതദേഹങ്ങൾ ഇനി സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പിലും ദഹിപ്പിക്കാം
തൃശ്ശൂര്‍: കൊറോണ ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. മൃതദേഹം ദഹിപ്പിക്കാന്‍ സെമിത്തേരിയിലോ പള്ളിപ്പറമ്ബിലോ സൗകര്യമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.
മൃതദേഹം ദഹിപ്പിക്കുന്നത് ക്രൈസ്തവ സഭകളുടെ രീതിയിലുള്ള കാര്യമല്ല. കൊറോണ പശ്ചാത്തലത്തിലാണ് അസാധാരണ നടപടികള്‍ അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൊറോണപശ്ചാത്തലത്തില് വിവിധ പള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ സര്‍ക്കുലര്‍ വന്നിരിക്കുന്നത്.
മൃതദേഹം സെമിത്തേരിയിലെ പള്ളിപ്പറമ്ബിലോ ആകാം. ഇവിടങ്ങളില്‍ അതിന് സൗകര്യമില്ലെങ്കില്‍ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിക്കാം. ഇതിന് ശേഷം അവശേഷിക്കുന്ന ചിതാഭസ്മം കല്ലറയിലേക്ക് മാറ്റാമെന്നാണ് അതിരൂപത പറയുന്നത്. മൃതദേഹം ദഹിപ്പിക്കുന്നതിന് മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതം ഉണ്ടായിരിക്കണം. മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാള്‍ പരമ്ബരാഗത രീതിയില്‍ സംസ്കരിക്കുന്നതിനേയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപത വ്യക്തമാക്കുന്നു.