കുമ്ബള: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്ബള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്ബര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍ പെട്ടത്.
മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കുമ്ബള ബദ് രിയ നഗര്‍ സ്വദേശി ഷമീം ഷഹല്‍ (23) ആണ് മരിച്ച ഒരാള്‍.ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലങ്കിലും തളങ്കര സ്വദേശി ആണെന്നുള്ള സൂചന ലഭിച്ചിട്ടുണ്ട് മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.