ലോക്ക്ഡൗണ്‍ കാലത്തെ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്ലിനെതിരെ വ്യാപക പരാതിയുമായി നിരവധി പേര് രംഗത്തെത്തിയിട്ടും ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്നവര്ത്തിച്ച് കെഎസ്ഇബി.
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്ലിനെതിരെ വ്യാപക പരാതിയുമായി നിരവധി പേര് രംഗത്തെത്തിയിട്ടും ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്നവര്ത്തിച്ച് കെഎസ്ഇബി. ലോക്ക്ഡൗണ്‍ കാലത്ത് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായതെന്നും ഇത് ബില്ലില്‍ പ്രതിഫലിക്കുകയായിരുന്നുവെന്നുമാണ് കെഎസ്ഇബിയുടെ പ്രതികരണം. അതേസമയം ദ്വൈമാസ ബില്ലിംഗില്‍ 60 ദിവസം കൂടുമ്ബോള്‍ ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്സിഡി നഷ്ടമാവുകയും ചെയ്തുവെന്നും കെഎസ്ഇബി വെളിപ്പെടുത്തി. എന്നാല്‍ ശരാശരി ബില്ലിംഗ് 95 ശതമാനം ആളുകള്‍ക്കും ഗുണകരമായെന്നാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ വാദം.