ജനീവ: അമേരിക്കയും ലാറ്റിനമേരിക്കയും കഴിഞ്ഞാല്‍ ഏറ്റവും വേഗം കോവിഡ് വൈറസ് പടരുന്ന മേഖലയായി ഇന്ത്യന്‍ ഉപഭൂഖണ്ഡം മാറിയിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെട്ട ഭൂവിഭാഗത്തില്‍ പ്രതിദിനം ഇരുപതിനായിരത്തിലേറെ പേര്‍ക്കാണു കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗബാധ നിയന്ത്രണാധീനമായ ശേഷം അമേരിക്കയിലും ബ്രസീലിലുമാണ് രോഗബാധ വലിയ തോതില്‍ വര്‍ധിക്കുന്നത്. ഒരിടയ്ക്കു പ്രതിദിനം 30,000 ത്തിലേറെയായിരുന്നു അമേരിക്കയിലെ വര്‍ധന. ഇപ്പോള്‍ അത് 25,000-27,000 തോതിലേക്കു താണു. ബ്രസീലില്‍ പ്രതിദിന രോഗബാധ 30,000 മേഖലയിലാണ്. മെക്സിക്കോ, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിദിനം 5000 ത്തിലേറെയാണു രോഗബാധ.