കാസർകോട് :കോവിഡ് 19 നിയന്ത്രണമാകുന്നതിൽ ഏറെ പ്രശംസനയ്ക്കർഹനായ ജില്ലാ കളക്ടർ സജിത്ത് ബാബുവിനെതിരെ ലീഗ് നടത്തുന്നത് ബാലിശമായ ആരോപണങ്ങളാണെന്ന് ഐ.എൻ എൽ മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ .
ആദ്യം എം പി യും പിന്നാലെ എം എൽ എ യും ഇപ്പോൾ ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുർറഹ്മാനും കളക്ടറെ പിന്തുടരുന്ന തിരക്കിലാണെന്നും കൊറോണയിൽ രാഷ്ട്രീയം കളിക്കാനും ഫോട്ടോ പിടിക്കാനും പറ്റാത്തതിന്റെ അമർഷമാണ് ലീഗിനും യു ഡി എഫ് നേതാക്കൾക്കും ഇപ്പോൾ നിലവിൽ കാണുന്നതെന്നും ഐ.എൻ.എൽ പറഞ്ഞു. ജില്ലാ ഭരണകൂടം പരാജയമെന്ന് ആവർത്തിക്കുന്ന തിരക്കിൽ ലീഗാണ് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നതെന്നും കോവിട് പ്രവർത്തനങ്ങളിൽ കളക്ടർകൊപ്പം നിൽക്കുന്നതിന് പകരം ഇടതുപക്ഷ വിരുദ്ധ ഒളിയമ്പുകളെയ്തു രാഷ്ട്രീയ പരിഹാസ പ്രസ്താവന ഇറക്കി കളക്ടരെ അവഹേളിക്കാനും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുമാണ് എം പി യും എം എൽ യും ആവർത്തിച്ച് ശ്രമിക്കുന്നത്.
കോവിടിന്റെ മറവിൽ ആരാണ് ഷോ കാണിക്കുന്നതെന്ന് ജനങ്ങൾതിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം പോക്കറ്റിലുള്ള നഗരസഭയും വിവിധ പഞ്ചായത്തുകളിലെ ഭരണവും നന്നായി നോക്കാൻ പറ്റാത്ത ലീഗ് നേതാവിന് ജില്ലാ ഭരണ കൂടത്തെ വിമർശിക്കാൻ ഒരവകാശവുമില്ല. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം പൊതു രംഗത്തേക്കെത്തിയ ലീഗ് നേതാവിന് എടുത്ത് പറയാൻ ഒന്നുമില്ലാത്തതിനാലാണ് കളക്ടർക്കെതിരെ ആഞ്ഞടിക്കുന്നത്.കോവിടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കളക്ടർ ഏറെ വിജയിച്ചുവെന്നും ജനങ്ങൾ കളക്ടരുടെയും നിയമപാലകരുടെയും നിർദേശം അനുസരിച്ചു ജീവിത സാഹചര്യം ഉപയോഗിച്ചത് കൊണ്ടുമാണ് കാസറഗോഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായതും അത് കൊണ്ടാണ് മറ്റേത് സംഘടനയോ ജനങ്ങളോ ലീഗിന്റെ ആരോപണങ്ങൾക്ക് വില കല്പിക്കാത്തതെന്നും ഐ.എൻ.എൽ വ്യക്തമാക്കി.