കരിപ്പൂർ എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്; 30 ലേറെ ഉദ്യോഗസ്ഥർക്ക് ക്വാറന്റൈന് നിര്‍ദ്ദേശം
ബ്ലഡ് സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴാം തിയതിയാണ് ഉദ്യോഗസ്ഥന്റെ ബ്ലഡ് സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്.
മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ബ്ലഡ് സാംപിള്‍ ശേഖരിച്ച ശേഷം ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥന് ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴാം തിയതിയാണ് 28കാരനായ ഉദ്യോഗസ്ഥന്റെ ബ്ലഡ് സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചത് എന്നാണ് നിരീക്ഷണം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.