ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിങ് ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്. മന്മോഹന് സിങ്ങിന്റെ നമ്പര്‍ 3 മോത്തിലാല്‍ നെഹ്റു പ്ലേസ് റെസിഡന്‍സിന് മുന്പില് ക്വാറന്റീന് നോട്ടീസ് പതിച്ചിട്ടുണ്ട്.
മന്മോഹന് സിങ്ങിന്റെ വസതിയില്‍ ജോലി ചെയ്യുന്ന ആളുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സിങ്ങും കുടുംബവും ക്വാറന്റീന് കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.സെര്‍വന്റ് ക്വാര്‍ട്ടേഴ്സിലാണ് ജോലിക്കാരും കുടുംബവും താമസിച്ചിരുന്നത്. ഇവരേയും ക്വാറന്റീന് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്മോഹന് സിങ് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയിരുന്നു.
ആ സമയത്ത് തന്നെ ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് അറിയുന്നത്. വ്യാഴാഴ്ച നടന്ന കോണ്‍ഗ്രസിന്റെ പാര്‍ട്ടി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മന്മോഹന് സിങ് പങ്കെടുത്തതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.