കൊല്ലം: കൊല്ലത്ത് ആറാം ക്ലാസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ മുഹമ്മദ് കുഞ്ഞിന്റെ മകൾ അമീനയാണ് മരിച്ചത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അമ്മയും മുത്തച്ഛനും രംഗത്തെത്തി. മരണത്തിനുപിന്നിൽ കഞ്ചാവുമാഫിയയാണെന്നാണ് കുട്ടിയുടെ മുത്തച്ഛൻ ആരോപിക്കുന്നത്. കുട്ടിയുടെ അച്ഛന് ലഹരി ഉപയോഗിക്കുന്ന ചിലരുമായി ബന്ധമുണ്ടെന്നും അവർ കുട്ടിയുടെ വീട്ടിൽ വന്ന് ലഹരി ഉപയോഗിക്കാറുണ്ടെന്നുമാണ് മുത്തച്ഛൻ പറയുന്നത്. പ്രദേശത്ത് ലഹരിമരുന്ന് മാഫിയ ശക്തമാണെന്നാണ് പ്രദേശവാസികളും പറയുന്നു.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു..