കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ
സി.പി.എം ദേശീയ പ്രക്ഷോഭം ജൂൺ 16 ന്
കാസർകോട്ട് ലക്ഷം പേർ അണിനിരക്കും
കാസര്‍കോട് : ലോക്ക്ഡൗണ്‍കാലത്തെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിപുലമായ ജനകീയ സമരത്തിന് സി.പി.എം തയ്യാറെടുക്കുന്നു.നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജൂണ്‍ 16ന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിൽ 20000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേര് പ്രക്ഷോഭത്തിൽ അണിനിരക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന് അറിയിച്ചു.
കൊവിഡ് ദുരിതത്തിനും, ലോക്ഡൗണിനും ഇരയായി ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേൽ കൂടുതൽ ഭാരം കയറ്റിവെക്കുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഇന്ധനവില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നു.വര്‍ഗീയ ധ്രുവീകരണ നയങ്ങളാണ് ദുരന്തകാലത്തും കൈകൊള്ളുന്നത്.
‘ആദായ നികുതി ബാധകമല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ആറ് മാസത്തേക്ക് പ്രതിമാസം 7500 രൂപ വീതം അനുവദിക്കുക , മാസത്തിൽ ഒരാള്‍ക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി 6 മാസത്തേക്ക് ന ൽകുക, തൊഴിലുറപ്പ് വേതനം വർദ്ധിപ്പിച്ച് 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക, ജോലി ഇല്ലാത്തവര്‍ക്കെല്ലാം തൊഴിൽ രഹിത വേതനം ന ൽ കുക, ദേശീയ ആസ്തികളുടെ കൊള്ള അവസാനിപ്പിക്കുക.പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽ കരണം അവസാനിപ്പിക്കുക.തൊഴിൽ നിയമ അട്ടിമറിയിൽ നിന്ന് പിന്തിരിയുക. കാര്‍ഷിക മേഖലയ്ക്ക് പിന്തുണ ന കണം’. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജൂണ്‍ 16ന് രാവിലെ 11 മണി മുതൽ 12 മണി വരെ ധര്‍ണ സംഘടിപ്പിക്കുന്നത്.
ഒരു ബ്രാഞ്ചിൽ സാധ്യതക്കനുസരിച്ച് 5 മുതൽ 25 വരെ കേന്ദ്രങ്ങളിൽ ധര്‍ണ നടത്തും. കാസര്‍കോട് മുതൽ കാലിക്കടവ് വരെയും മറ്റു പ്രധാന പാതകളിലും ഓരോ 200 മീറ്ററിലും ധര്‍ണ നടക്കും.ഒരു കേന്ദ്രത്തിൽ അഞ്ചുപേര്‍ വീതമാണ് ധര്‍ണയിൽ പങ്കെടുക്കുക.മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും, പാര്‍ടി പാതകകളും കൈകളിലേന്തണം.പാര്‍ടി മെമ്പര്‍മാരും, അനുഭാവികളും ഈ സമരത്തിൽ അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.