പൊലീസിൽ 131 സി ഐമാർക്ക് സ്ഥലമാറ്റം, കാസർകോട് എട്ട് സി.ഐമാരെ മാറ്റി നിയമിച്ചു
ടൗൺ സി ഐ അബ്ദുൽ റഹിം മട്ടന്നൂരിലേക്ക്
കാസർകോട്: പൊലീസ് സേനയിൽ 131 സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി നിയമിച്ചു. കാസർകോട് ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി ഉദ്യോഗക്കയറ്റം ലഭിച്ചതിനെ തുടർന്ന് ഒഴിവു വന്ന രാജപുരം, ചന്തേര, ഹൊസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പുതിയ ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ഏതാനും സി.ഐ മാരെ മാറ്റി നിയമിക്കുകയും ചെയ്തു. ആലപ്പുഴയിൽ നിന്നുള്ള നിസാം ആണ് പുതിയ ചന്തേര സി.ഐ. വയനാട് തിരുനെല്ലി നിന്ന് രഞ്ജിത്ത് രവീന്ദ്രനെ രാജപുരത്ത് നിയമിച്ചു. മട്ടന്നൂരിൽ നിന്നും എം.പി ഷൈനിനെ ഹൊസ്ദുർഗ് സി.ഐ ആയും നിയമിച്ചു. കാസർകോട് ടൗൺ സി.ഐ അബ്ദുൾ റഹീമിനെ മട്ടന്നൂരിലേക്ക് മാറ്റി. കോഴിക്കോട് പെരുവണ്ണാമൂഴിയിൽ നിന്ന് ആർ. രാജേഷ് കാസർകോട് ടൗൺ സി.ഐ ആകും. ആദൂർ സി.ഐ കെ. പ്രേം സദനെ വെള്ളരിക്കുണ്ട് നിയമിച്ചു. കാസർകോട് ക്രൈം ബ്രാഞ്ചിൽ നിന്ന് വിശ്വംഭരനെ ആദൂർ സി.ഐ ആയി നിയമിച്ചു. നീലേശ്വരത്ത് നിന്ന് ഏ.എം മാത്യുവിനെ ക്രൈംബ്രാഞ്ചിലേക്കും പി.ആർ മനോജിനെ നീലേശ്വരത്തും മാറ്റി നിയമിച്ചു.