തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 83 പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് 62 പേർ രോഗമുക്തി നേടി.ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലം 14 പേർക്ക് രോഗം. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി– 7. തമിഴ്നാട്– 4, കർണാടക 4, ബംഗാൾ– 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിതർ ജില്ല തിരിച്ച്
തൃശൂർ 25 ,പാലക്കാട് 13,മലപ്പുറം 10 ,കാസർഗോഡ് 10,കൊല്ലം 8,കണ്ണൂർ 7,പത്തനംതിട്ട 5 ,കോട്ടയം 2,എറണാകുളം 2,കോഴിക്കോട് 1
രോഗമുക്തർ ജില്ല തിരിച്ച്
തിരുവനന്തപുരം 16,പാലക്കാട് 13,കണ്ണൂർ 8,തൃശൂർ 7,എറണാകുളം 6,കാസർഗോഡ് 5,കോഴിക്കോട് 3,മലപ്പുറം 2,കൊല്ലം 2
ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര് മഹാരാഷ്ട്രയില്‍ നിന്ന് വന്നവരും രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരുമാണ്. ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 64 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴിന് ടാക്സി കാറില്‍ വന്ന ഒരേ കുടുംബത്തിലെ 21,54,23 വയസുകളുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, ജൂണ്‍ ആറിന് ട്രെയിനിന് വന്ന 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസിന് വന്ന 28 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, മെയ് 28 ന് ട്രെയിനിന് ഒന്നിച്ച് വന്ന 33, 46 വയസുകളുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്തു നിന്ന് വന്നവര്‍
ജൂണ്‍ അഞ്ചിന് കുവൈത്തില്‍ നിന്ന് വന്ന 63 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ എട്ടിന് സൗദിയില്‍ നിന്നെത്തിയ 27 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോവിഡ് നെഗറ്റീവായവര്‍
ജില്ലയില്‍ ആറുപേര്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച 46,56 വയസുകളുള്ള മീഞ്ച സ്വദേശികള്‍ ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 27 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 28 രോഗം സ്ഥിരീകരിച്ച 29, വയസുള്ള മംഗല്പാടി സ്വദേശി, 40 വയസുള്ള പൈവളിഗെ സ്വദേശി എന്നിവര്‍ കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നും മാഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 27 ന് കോവിഡ് പോസിറ്റീവായ 47 വയസുള്ള മംഗല്പാടി സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി.