മാസ്ക് ധരിക്കാത്തതിന് പിഴ: 204 പേര്‍ക്കെതിരെ കേസെടുത്തു,ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 5 പേരെ അറസ്റ്റ് ചെയ്തു
കാസർകോട് : ജില്ലയില്‍ മാസ്ക് ധരിക്കാത്ത 204 പേര്‍ക്കെതിരെ ഇന്നലെ (ജൂണ്‍ 10) കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5691 ആയി.അതേസമയം നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2612 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3283 പേരെ അറസ്റ്റ് ചെയ്തു. 1124 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ (ജൂണ്‍ 10) ജില്ലയില്‍ 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മഞ്ചേശ്വരം-2, ബേക്കല്‍ – 1, ഹോസ്ദുര്‍ഗ് -1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു.