അഞ്ചാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധന: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി
ന്യൂദല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയുമാണ് കൂടിയിരിക്കുന്നത്.
രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയിരുന്നില്ല. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളോടെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതനുസരിച്ച് ഇന്ധന വിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന കൊണ്ടുവന്നിരിക്കുകയാണ്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് 2014ല്‍ ബാരലിന് 109 ഡോളറായിരു്നപ്പോള് ഇവിടെ പെട്രോള്‍ വില 77 രൂപയായിരുന്നു. 2020 ജനുവരിയില്‍ ബാരലിന് വില കുറഞ്ഞ് 64 ഡോളറായപ്പളും പെട്രോളിന് ഈടാക്കിയത് 77 രൂപ. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചതേയില്ല.
പെട്രോള്‍ വില മൂന്ന് മാസത്തിനുള്ളില്‍ പത്തുരൂപയോളം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 80-85 രൂപയിലേക്ക് വിലയെത്തുമെന്നാണ് വിലയിരുത്തല്‍.