6 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്ത് അമിതാഭ് ബച്ചന് : മുംബൈയില്‍ അകപ്പെട്ട കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കും
മുംബൈ : ലോക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 6 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്ത് ബോളിവുഡ് താരം അമിതാഭ് ബച്ചന്. മുംബൈയില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ പ്രയാഗ് രാജ്, വാരണസി ഗോരക്പൂര്‍, ലക്നൗ എന്നിവിടങ്ങളിലേക്ക് എത്തിക്കാനാണ് ബച്ചന് ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
ഓരോ വിമാനത്തിലും 180-ഓളം യാത്രക്കാരെ വീതമാണ് നാട്ടില്‍ എത്തിക്കുക.ആറു വിമാനങ്ങളില്‍ നാലെണ്ണം ഇന്നും, രണ്ടെണ്ണം വ്യാഴാഴ്ചയും ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി പുറപ്പെടും.ലോക്ഡൗണ്‍ ഈ കാലഘട്ടത്തില്‍ ദിവസേന 2000 പാക്കറ്റ് ഭക്ഷണം വീതമാണ് ബച്ചന് വിതരണം ചെയ്തിരുന്നത്.ഓരോ മാസവും 1,00,000 വീട്ടുകാര്‍ക്ക് ഭക്ഷ്യ സാധനങ്ങളും അദ്ദേഹം എത്തിച്ചു കൊടുത്തിരുന്നു.