കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. കോഴിക്കോട് ആശുപത്രിയില്‍ വെച്ച് 12.30 മണിയോടെയായിരുന്നു മരണപ്പെട്ടത് . അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.