കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടല്‍ , വര്‍ഷങ്ങളായി കുടുംബത്തെ പിരിഞ്ഞിരുന്ന അഷ്റഫിനെ ഉഡുപ്പിയില്‍ നിന്നും നാട്ടിലെത്തിച്ചു, ബന്ധുക്കളെ കണ്ടെത്താനും പൊലീസ്
കാസര്‍കോട്: ഉഡുപ്പിയിലെ സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോസ്റ്റലില്‍ കഴിയുകയായിരുന്ന അഷ്റഫ് എന്നയാളെ കാസര്‍കോട് പൊലീസ് ചീഫ് ഡി.ശില്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മേല്‍പ്പറമ്ബ് സി.ഐ ബെന്നിലാലിന്റെ നേതൃത്വത്തില്‍ ഉഡുപ്പിയില്‍ നിന്ന് ആംബുലന്‍സ് മാര്‍ഗ്ഗം ദേളി എച്ച്.എന്‍.സി ആസ്പത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി. ആംബുലന്‍സ് ഉഡുപ്പിയിലേക്ക് പുറപ്പെടുമ്ബോള്‍ പൊലീസുകാരന് ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഭാര്യയേയും മക്കളെയും ബന്ധുകളെയും കൈവിട്ട് കഴിയുന്ന അഷറഫിന്റെ ദുരിതജീവതത്തിന്റെ വിവരങ്ങള്‍ ജില്ല പൊലീസ് ചീഫ് നേരിട്ടറിഞ്ഞു.
അഷറഫിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പൊലീസിന്റെ ഊര്‍ജ്ജിതമായ ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഉഡുപ്പിയില്‍ കഴിയുന്ന അഷ്റഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ബി എൻ സി വാർത്ത നൽകിയിരുന്നു . അഷ്റഫിന്റെ കുടുംബത്തെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാസര്‍കോട് ഭാഷ സംസാരിക്കുന്നതു കൊണ്ടും നാട് കളനാട് തളങ്കര എന്ന് പറയുന്നത് കൊണ്ടുമാണ് നാട്ടുകാരനെന്ന് മനസ്സിലാക്കിയത്. മക്കള്‍ ലത്തിഫ്, നാസര്‍, ഭാര്യ ജമീല എന്നൊക്കെ പറയുന്നുണ്ടെങ്കിലും കൂടുതല്‍ ഒന്നും വ്യക്തമാവുന്നില്ല. ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ മേല്‍പ്പറമ്ബ് സി.ഐ ക്ക് കൈമാറണമെന്ന് പൊലീസ് അഭ്യര്‍ത്ഥിക്കുന്നു.