പശ്ചിമബംഗാളിലെ സിപിഎം മുന്‍ വനിത എംപി ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ
ബംഗാളില്‍ നിന്നുള്ള സിപിഎം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരമാണ് സിക്ദര്‍.ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിര്‍ച്വല്‍ റാലിയിലൂടെ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് സിക്ദര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഗോഷിന്റെ സാന്നിധ്യത്തിലായിരുന്നു 50കാരിയായ ജ്യോതിര്‍മയി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍…