ജില്ലാ പോലീസ് ചീഫ് ഡി ശില്പ ഇടപെട്ടു ,കുമ്പളയില്‍ മണല്‍ വേട്ടക്കിറങ്ങിയ പോലീസ് തൂത്തുവാരി പിടിച്ചെടുത്തത് 4 വാഹനങ്ങള്‍ , 2 പേര് പിടിയിൽ
കുമ്പള: ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശ പ്രകാരം കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ പൊലീസ് മണല്‍വേട്ട നടത്തി നാങ്കി കടപ്പുറം, മൊഗ്രാല്പുഴയോരം, ഷിറിയ, മുട്ടം എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു.ടിപ്പര്‍ ലോറി, ജീപ്പ്, മിനി ടെമ്പോ, പിക്കപ്പ് വാന്‍ എന്നിവയാണ് പിടിച്ചെടുത്തത്. രണ്ട് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. രണ്ട് പേര് ഓടി രക്ഷപ്പെട്ടു.ടിപ്പര്‍ ഡ്രൈവര്‍ ആരിക്കാടി കുന്നിലിലെ മുഹമ്മദ് റഫീഖ്, ടെമ്പോ ഡ്രൈവര്‍ മൊഗ്രാല്‍ കെ.കെ. പുറത്തെ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അറസ്റ്റിലായത്. സി.ഐ. പ്രമോദ്, എസ്.ഐ. മാരായ സന്തോഷ്, കെ.പി.വി. രാജീവന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ദിനേഷ്, ഡ്രൈവര്‍മാരായ മനോജ്, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രദേശത്ത് മണലൂറ്റ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡിന് ജില്ലാ പൊലീസ് ചീഫ് നിര്‍ദ്ദേശം നല്‍കിയത്