ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ്
ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരേയും സൗത്ത് ദല്‍ഹിയിലെ മാക്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിന്ധ്യ കഴിഞ്ഞ നാല് ദിവസമായി മാക്സ് ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു. അതേസമയം അമ്മയ്ക്ക് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.