കൊറോണ പ്രതിരോധത്തിൽ തിരിച്ചടികളും വീഴ്ചകളും ഉണ്ടായി ,പരാജയം തുറന്ന് സമ്മതിച്ച് അമിത് ഷാ;
പ്രതികരണം ബി ജെ പിയെ വെട്ടിലാക്കി
ന്യൂഡൽഹി:കൊറോണ പ്രതിരോധത്തിൽ വീഴ്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒഡിഷയിലെ പ്രവർത്തകർക്കായി നടത്തിയ വെർച്യുൽ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോവിഡും, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയിട്ടുണ്ടാകാം. പക്ഷെ സർക്കാരിന്റെ ഉദ്ദേശം ശരിയായിരുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന് വീഴച്ച പറ്റിയെന്ന ആരോപണം ശരി വയ്ക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. അമിത് ഷായുടെ വാക്കുകൾ ഇങ്ങനെ. ചിലർ ആരോപണം ഉന്നയിക്കുന്നു.
അവരോട് എനിക്ക് ചോദിക്കാൻ ഉള്ളത് ഇതാണ് : ചില പാളിച്ചകൾ ഞങളുടെ ഭാഗത്തു ഉണ്ടായിരിക്കാം. പക്ഷെ ഉദേശ ലക്ഷ്യം വ്യക്തമായിരുന്നു. തെറ്റുകൾ ചെയ്തിരിക്കാം.
വീഴ്ചകൾ ഉണ്ടായിരിക്കാം. പക്ഷെ എന്താണ് പ്രതിപക്ഷം ചെയ്തത്. ഒഡിഷയിൽ നടത്തിയ വെർച്യുൽ റാലിയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കും യാതനകൾ അനുഭവിക്കേണ്ടി വന്നുവെന്നും അമിത് ഷാ സമ്മതിക്കുന്നു.
മുന്നൊരുക്കം ഇല്ലാതെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് എന്ന ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടി കാണിച്ചിരുന്നു. പക്ഷെ അപ്പോഴും ലോക്ക് ഡൗണിനെ നയീകരിച്ചിരുന്ന കേന്ദ്ര സർക്കാരാണ് ആദ്യമായി വീഴ്ച പറ്റിയെന്നു സമ്മതിക്കുന്നത്.
അമിത് ഷാ നേതൃത്വം നൽകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നത്. കൂടാതെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച മന്ത്രിതല സമിതി അംഗം കൂടിയാണ് അമിത് ഷാ. അമിത് ഷാ യുടെ വാക്കുകൾ കേന്ദ്ര സർക്കാർ വൃത്തങ്ങളിലും ഞെട്ടലുണ്ടാക്കി