30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല ഞാൻ ജീവിക്കുന്നത് !! അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. പ്രതികരിച്ചു അപർണ നായർ
സമൂഹമാധ്യമങ്ങൾ ഒരിക്കലും സുരക്ഷിതമായ ഒരിടമല്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക്, സൈബർ അറ്റാക്കുകളുടെയും അശ്ലീലം നിറഞ്ഞ കമെന്റുകളുടെയും മെസ്സേജുകളുടെയും ഒക്കെ ചരിത്രം ഏതൊരു സ്ത്രീക്കും പറയാനുണ്ടാകും. വളരെ കുറച്ചു പേർ മാത്രമേ ഇതിനെതിരെ പ്രതികരിക്കുകയുള്ളു. പ്രതികരിക്കുന്നവർക്ക് സോഷ്യൽ മീഡിയ ലോകം പിന്തുണ നൽകാറുമുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലെ ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട ഒരാൾക്ക് എതിരെ ഇപ്പോൾ നടി അപർണ്ണ നായർ പ്രതികരിച്ചിരിക്കുകയാണ്. അജിത് എന്നൊരാളാണ് അപർണയുടെ പോസ്റ്റിനു താഴെ അശ്ലീലം നിറഞ്ഞ കമന്റ് ഇട്ടത് , സൈബർ അറ്റാക്കുകളുടെയും അശ്ലീലം നിറഞ്ഞ കമെന്റുകളുടെയും മെസ്സേജുകളുടെയും ഒക്കെ ചരിത്രം ഏതൊരു സ്ത്രീക്കും പറയാനുണ്ടാകും. വളരെ കുറച്ചു പേർ മാത്രമേ ഇതിനെതിരെ പ്രതികരിക്കുകയുള്ളു. പ്രതികരിക്കുന്നവർക്ക് സോഷ്യൽ മീഡിയ ലോകം പിന്തുണ നൽകാറുമുണ്ട്. എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി. അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല