ചാലക്കുടി : കേരളത്തിൽ വീണ്ടും കോവിഡ് മരണം. രോഗബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിയാണ് മരിച്ചത്.
നോർത്ത് ചാലക്കുടി കോമ്പാറക്കാരൻ ചാക്കോയുടെ മകൻ ഡിന്നി ചാക്കോ (42) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി.
മാലിയിൽ നിന്ന് മെയ് 12നാണ് ഡിന്നി ചാക്കോ നാട്ടിലെത്തിയത് മെയ് 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിന്നിക്കൊപ്പം ഭാര്യയ്ക്കും മകനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.