കാസർകോട് : ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് വിവിധ താലൂക്കുകളില്‍ ഇനി ഓണ്‍ലൈനായി സംഘടിപ്പിക്കും. വിവിധ താലൂക്കുകളിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 12 ന് രാത്രി 12 വരെ സ്വീകരിക്കും. അദാലത്തില്‍ സി.എം.ഡി.ആര് എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന് പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്.എം കേസുകള്‍ എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം. അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ www.edtsirict.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ സമര്‍പ്പിക്കാം.
ജൂണ്‍ 15 ന് മഞ്ചേശ്വരം താലൂക്കിലും 17 ന് കാസര്‍കോട് താലൂക്കിലും 19 ന് ഹോസ്ദുര്‍ഗ്ഗ് താലൂക്കിലും 22 ന് വെള്ളരിക്കുണ്ട് താലൂക്കിലും ഓണ്‍ലൈനായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ചു വരെ ജില്ലാകളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അദാലത്തില്‍ പങ്കെടുക്കും. പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതലവകുപ്പ് മേധാവികള്‍ അദാലത്തിന് മുന്‍പ് നല്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അക്ഷയകേന്ദ്രത്തിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി അപേക്ഷകന് ജില്ലാ കളക്ടറുമായി ബന്ധപ്പെടാം.