സാഹചര്യങ്ങള്‍ അനുകൂലമായാൽ സ്കൂള്‍ തുറക്കുന്നത് ആഗസ്റ്റ് 15 നായിരിക്കും കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാല്‍
ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ സ്കൂളുകളായിരിക്കും ആദ്യം തുറക്കുക. അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. സ്കൂളുകളില്‍ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവയും ഏര്‍പ്പെടുത്തും.
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന സൂചന നല്കി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ഓഗസ്റ്റ് 15 നായിരിക്കും സ്കൂളുകള്‍ തുറക്കുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ബി.ബി.സിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ സ്കൂളുകളായിരിക്കും ആദ്യം തുറക്കുക. അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. സ്കൂളുകളില്‍ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവയും ഏര്‍പ്പെടുത്തും.
ഓഗസ്റ്റ് 15ന് മുമ്പുതന്നെ സി.ബി.എസ്.ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചുജൂലൈ ഒന്നുമുതല്‍ 15 വരെ സി.ബി.എസ്.ഇ പരീക്ഷകളും ഐ.സി.എസ്.ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.