പ്രമേഹവും രക്തസമ്മർദ്ദവും.കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞുവീണു മരിച്ചു , കേരളത്തിൽ മരണസംഖ്യ 16
കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന് കോയയാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
കോഴിക്കോട്: കൊവിഡ് നിരീക്ഷണത്തിലിരുന്ന ആള് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന് കോയയാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു .
വീട്ടിലായിരുന്നു ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞത്. നാലാം തിയതി രാവിലെയാണ് ഇദ്ദേഹം ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്. ബീരാന്‍കോയയും ഭാര്യയും ബെംഗളൂരുവില്‍ ആയിരുന്നു താമസം.
ഇന്നലെ ഉച്ചയോടെ ഇദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി മരണപ്പെടുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം ഉള്ളത്. കൊവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം ഉള്‍പ്പെടെ ലഭിച്ച ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുളളൂ.
അതിനിടെ സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന് (87) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചയുടനെ മരിക്കുക ആയിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.എവിടെനിന്നാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്.