ഇരുപത്തിമൂന്നുകാരനായ അന്താരാഷ്ട്ര കുറ്റവാളി ദുബായില്‍ പിടിയില്‍
എന്നാല്‍, പൊലീസിനെ വെട്ടിച്ച് 2018ല്‍ വ്യാജ പാസ്പോര്‍ട്ടുമായി യുഎഇയിലേക്ക് കടക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ യുഎഇ ഇന്റലിജന്‍സ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പൊലിസ് റഡാര്‍ കാമറയില്‍ ഇയാള്‍ പതിഞ്ഞത്.
മനാമ : ഇന്റര്‍പോള്‍ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളി ദുബായില്‍ പിടിയില്‍. നെതര്‍ലാന്‍ഡ് സ്വദേശിയായ അമിര്‍ ഫാതെന്‍ മെക്കി(23)യെയാണ് ദുബായിലെ താമസസ്ഥലത്തുനിന്ന് സുരക്ഷാ സേന പിടികൂടിയത്. ഇയാള്‍ക്കെതിരെ സ്പെയിന്, സ്വിറ്റ്സര്‍ലാന്‍ഡ് രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
എന്നാല്‍, പൊലീസിനെ വെട്ടിച്ച് 2018ല്‍ വ്യാജ പാസ്പോര്‍ട്ടുമായി യുഎഇയിലേക്ക് കടക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ യുഎഇ ഇന്റലിജന്‍സ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പൊലിസ് റഡാര്‍ കാമറയില്‍ ഇയാള്‍ പതിഞ്ഞത്. തുടര്‍ന്ന താമസ സ്ഥലം വളഞ്ഞ് പിടികൂടുകയായിരുന്നുവെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ അന്താരാഷ്ട്ര കുറ്റവാളികളിലൊരാളായ റുവാണ്ടന്‍ സ്വദേശിയും ‘മരണത്തിന്റെ മാലാഖമാര്‍’ സംഘത്തിന്റെ തലവനുമായ അല്‍ താ്യാഗിയുമായി ഇയാള്‍ സഹകരിച്ചിരുന്നു. അല്‍ താഗിയെ 2019 ഡിസംബറില്‍ ദുബായ് പൊലിസ് അറസ്റ്റു ചെയ്ത് ഹോളണ്ടിന് കൈമാറി.