മാലിക് ദിനാർ പള്ളി തൽസ്ഥിതി തുടരണമെന്ന് കാസർകോട് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ.
തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദും , ബേക്കൽ മൗവ്വൽ അറബി പള്ളിയും അടച്ചിടും. കോവിഡ് സമൂഹ വ്യാപന ഭീഷണിയുള്ളപ്പോൾ ആരാധനാലയങ്ങൾ തുറക്കുന്നത് ഗുണകരമല്ലന്ന് പൊതു വിലയിരുത്തൽ.
കാസർകോട്: കോവിടിന്റെ പ്രത്യേക സാഹചര്യത്തിൽ നിലവിൽ അനുവദിച്ച ഇളവുകൾ പ്രായോഗികമായി നടപ്പിലാക്കാൻ സാധ്യമല്ലാത്തതും പള്ളി അടച്ചിട്ട സാഹചര്യത്തിൽ നിന്നും വിഭിന്നമായ ഒരു മാറ്റവും ഉണ്ടായിട്ടില്ലന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തൽസ്ഥിതി തുടരാനാണ് ആലിക്കുട്ടി മുസ്ലിയാർ മാലിക് ദീനാർ പള്ളി കമ്മിറ്റി പ്രസിഡന്റ് യഹ്യ തളങ്കരയോട് ആവശ്യപ്പെട്ടത്. മാലിക് ദിനാർ പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് 20 പള്ളികളും അടച്ചിടാൻ തന്നെയാണ് നിലവിൽ പള്ളി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും യഹ്യ തളങ്കര ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു. പള്ളി തുറക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തര ഓൺലൈൻ യോഗത്തിൽ മാലിക് ദീനാർ പള്ളി പ്രസിഡൻറ് യഹ്യ തളങ്കര സെക്രട്ടറി കെ എം അബ്ദുറഹ്മാന് ബഷീർ ബോളിബോളും മറ്റു അംഗങ്ങളും പങ്കെടുത്തു. തുടർന്ന് കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയും കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായാ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ പള്ളി നിലവിൽ അടച്ചിട്ട സ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇത് പരസ്യമായി പ്രഖ്യാപിക്കണമെന്നും വാർത്ത നൽകണമെന്നും കെ എം അബ്ദുറഹ്മാൻ യോഗത്തിൽ ആവശ്യപ്പെട്ടങ്കിലും ചോദിക്കുന്നവരോട് മാത്രം പറഞ്ഞാൽ മതി എന്ന നിലപാടിലേക്കാ ണ് യോഗം എത്തിച്ചേർന്നത്
. അതേസമയം തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് , ബേക്കലം മൗവ്വൽ പള്ളിയും തുറക്കില്ലെന്ന് തീരുമാനം ഇന്നലെ വൈകുന്നേരത്തോടെ കൈക്കൊണ്ടിരുന്നു, ഇത് കാസർഗോഡ് മറ്റു പള്ളി കമ്മിറ്റികളിലും വലിയ ചലനം തന്നെയാണ് സൃഷ്ടിച്ചത്. കാസർകോട് ജില്ലയിൽ ആദ്യമായി പള്ളി തുറക്കി ല്ലന്നുള്ള തീരുമാനം കൈകൊണ്ടത് ബേക്കൽ മൗവ്വൽ അറബി പള്ളി കമ്മിറ്റിയാണ്.