കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ 487 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് ഇന്ത്യക്കാരാണ്. 10 മരണവും ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1005 രോഗികള്‍ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 19282 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.