ഉപ്പളയില്‍ വെട്ടേറ്റ് പരിക്കേറ്റവർ പൊലീസിനെ വെട്ടിച്ച് ആസ്പത്രിയിൽ നിന്ന് മുങ്ങി ;അക്രമക്കേസിൽ ദുരൂഹത പടരുന്നു
മഞ്ചേശ്വരം: ഉപ്പളയില്‍ വെട്ടേറ്റവര്‍ പൊലീസ് എത്തുമ്പോഴേക്കും ആസ്പത്രി വിട്ടതില്‍ ദുരൂഹത. സംഭവത്തില്‍ പരാതി നല്കാതിരുന്നതിനാല് പൊലീസ് കേസെടുത്തില്ല. ബേക്കൂരിലെ ഗഫൂര്‍ (42), ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീന്‍ (44) എന്നിവര്‍ക്കാണ് ഇന്നലെ രാവിലെ വെട്ടേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഉപ്പള ബേക്കൂരില്‍ വെച്ച് ഒരു സംഘം അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് എത്തിയപ്പോള്‍ രണ്ട് പേരും ആസ്പത്രി വിട്ടതായുള്ള വിവരമാണ് ലഭിച്ചത്. രണ്ട് പേര്‍ക്ക് വെട്ടേറ്റതിന് പിറകെ ബേക്കൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ നീലേശ്വരത്തെ ബിനു നല്കിയ പരാതിയില്‍ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇന്നലെയുണ്ടായ അക്രമത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അക്രമത്തിനിരയായവര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കാത്തത് ദുരൂഹത ഇരട്ടിപ്പിച്ചിട്ടുണ്ട്.