മഞ്ചേരിയില്‍ മരിച്ച കുഞ്ഞിന് കൊവിഡില്ല
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറത്തെത്തിയ 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.
കൊവിഡ് ബാധിച്ച് 61 കാരനായ മഞ്ചേരി പരപ്പനങ്ങാടി ഹംസക്കോയയുടെ മരണത്തിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചവാര്‍ത്ത വന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹംസക്കോയ.