അതിർത്തി തർക്കം ,പൊലീസുകാരൻ യുവതിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു.വധശ്രമത്തിന് കേസെടുക്കും
പിലിക്കോട് :അതിർത്തി തർക്കത്തെ തുടർന്ന് പൊലീസുകാരൻ യുവതിയെ മർദിച്ച് പരിക്കേൽപ്പിച്ചു. കാലിക്കടവ് കരക്കേരുവിലെ പി സജിനയെ (28) യാണ് തങ്കയം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി പ്രമോദാണ് മർദിച്ചത്. കൈക്ക് സാരമായി പരിക്കുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് വീട് പരിസരത്ത് കല്ല് കൊണ്ടടിയേറ്റ് രക്തം വാർന്ന നിലയിൽ കണ്ടത്. പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്.ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ട്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും സജിനക്ക് അനുകൂലമായി വിധി വന്നിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവതിയെ ആക്രമിച്ചത്. ചന്തേര പൊലീസ് അന്വേഷണമാരംഭിച്ചു.