വിക്ടേഴ്സ് ചാനലിൽ ക്ളാസെടുത്ത അദ്ധ്യാപകൻ തോട്ടിൽ വീണ് മരിച്ചു , മൃതദേഹം കണ്ടെത്തിയത് രണ്ടു കി .മീ.അകലെ നിന്ന്
തിരുവനന്തപുരം : വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസെടുത്ത അദ്ധ്യാപകൻ തോട്ടിൽ കാൽവഴുതി വീണ് മരിച്ചു. വിതുര യു.പി സ്കൂളിലെ അദ്ധ്യാപകനായ ബിനുവാണ് മരിച്ചത്. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഗണിതശാസ്ത്രത്തിൽ ഇദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കെയാണ് ദുരന്തം.നന്ദിയോട് ശാസ്താക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ തോട്ടിൽ കാൽവഴുതി വീഴുകയായിരുന്നെന്നാണ് സൂചന. രണ്ടു കിലോമീറ്റർ അകലെ പാലോട് ആശുപത്രി ജംഗ്ഷൻ കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.