സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം ഹംസക്കോയ
,കുടുംബത്തിലെ 5പേർക്ക് രോഗബാധ.
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. 61 വയസുള്ള മഞ്ചേരി സ്വദേശി ഹംസക്കോയ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആളാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 21ാം തിയതി മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം മലപ്പുറത്ത് എത്തിയവരാണ് ഇവര്‍. വീട്ടില്‍ ക്വാറന്റീന് കഴിഞ്ഞ ഇവരെ രോഗ ലക്ഷണം കണ്ടുതുടങ്ങിയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം മരണപ്പെട്ട ഹംസക്കോയയ്ക്ക് ഹൃദയസംബന്ധമായ രോഗം ഉണ്ടായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
മെയ് 30 ാം തിയതി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ ക്രിട്ടിക്കല്‍ കെയറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ന്യുമോണിയ പിടിപെട്ടു. കഴിഞ്ഞ 24 മണിക്കൂറായി മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയുണ്ടായി. ഇന്ന് പുലര്‍ച്ചെ 6, 30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ പതിനഞ്ചാമത്തെ കൊവിഡ് മരണമാണ് ഇത്.