തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തി. 11 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുകയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശത്ത് നിന്നും 48 പേര് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി വന്നവരുമാണ്. കൊറോണ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചതായും, ഐസിഎംഐര്‍ പതിനാലായിരം പരിശോധന കിറ്റുകള്‍ ലഭ്യമാക്കിയതായും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പത്ത് പേര്‍ക്ക് രോഗം സമ്ബര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 22 പേര് രോഗമുക്തി നേടി. പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.