സർക്കാർ ക്വാറന്റൈന് സംവിധാനത്തെ പ്രകീർത്തിച്ച് വീഡിയോ പോസ്റ്റ് ചെയ്ത പ്രവാസി യുവാവിന് നേരെ അധിക്ഷേപവും കേരള സർക്കാരിനെതിരെ വിദ്വേഷ പ്രചരണവും സോഷ്യൽ മീഡിയയിൽ അഴിച്ചുവിട്ട മുസ്ലിംലീഗ് പ്രവർത്തകൻ മുല്ലക്കോയ തങ്ങൾക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.
കാസറകോട് :സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയന്ന ഐഎംസിസി നേതാവും പ്രവാസി വ്യാപാരിയുമായ ഹനീഫ തുരുത്തിയുടെ പരാതിയിൽ മുസ്ലിം
ലീഗ് പ്രവർത്തകനെതിരെ പോലീസ് കേസടുത്തു.മുസ്ലിംലീഗ് പ്രവർത്തകനയാ മാണിക്കോത്ത് മുല്ലക്കോയാ തങ്ങൾക്കെതിരെയാണ് കാസർകോട് ടൗൺ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
പ്രവാസി വ്യവസായിയാ ഹനീഫ് തുരുത്തി രണ്ടാഴ്ച മുമ്പാണ് വന്ദേഭാരത് മിഷൻ വഴി നാട്ടിലെത്തിയത്. തുടർന്ന് ഇദ്ദേഹത്തെയും മറ്റു യാത്രക്കാരെയും ക്വാറന്റൈനിലേക്ക് മാറ്റി.ക്വോറന്റൈൻ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളെ പ്രകീർത്തിച്ച് ഹനീഫ് തുരുത്തി വീഡിയോ തയ്യാറാക്കി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപനം പൂണ്ട മുസ്ലിം ലീഗിൻറെ സൈബർ പോരാളി കൂടിയായ മുല്ലക്കോയ തങ്ങൾ ഹനീഫ തുരുത്തിക്കെതിരെയും സർക്കാരിനെതിരെയും വിദ്വേഷ പ്രചരണം നടത്തിയതാണ് കേസിന് ആധാരമായത്. ഹനീഫ് തുരുത്തി പാർട്ടി സ്വാധീനം ഉപയോഗപ്പെടുത്തി ലക്ഷറി ക്വാറന്റൈന് സൗകര്യം കരസ്ഥമാക്കിയെന്നും അതെ ഫ്ലൈറ്റിൽ വന്ന സാദാരണക്കാർക്ക് പൂച്ചയും പല്ലിയും പാറ്റയും ഉള്ള വൃത്തിഹീനമായ കൊറന്റൈൻ നൽകിയെന്ന പ്രചാരണമാണ് ഇയാൾ പ്രചരിപ്പിച്ചത്.
എന്നാൽ ഹനീഫ് തുരുത്തിക്കൊപ്പം എത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ ഉൾപ്പെടെ 20 ആളുകൾ പ്രസ്തുത ഹോട്ടലിൽ ഇതേ സൗകര്യത്തോടെ ക്വാറന്റൈനിൽ കഴിയുകയായിരുന്ന വസ്തുത മറച്ചുവെച്ചാണ് മുല്ലക്കോയ തങ്ങൾ അപവാദ പ്രചരണം നടത്തിയത്.