മലയാളിയായ അജ്ഞാത വൃദ്ധന് കര്‍ണാടക ഉഡുപ്പി സോഷ്യല്‍ വെല്ഫേര് ഹോസ്റ്റലില്‍.
ബന്ധുക്കളെ കണ്ടെത്താനായില്ല.കോവിഡ് പരിശോധനയില്‍ നെഗറ്റീവ്.
കാസർകോട് :ലോക്ക് ഡൗണിനിടയിൽ കർണാടക ഉഡുപ്പി പോലിസ് കണ്ടെത്തി ചികിത്സാ കേന്ദ്രത്തിലാക്കിയ മലയാളി വൃദ്ധന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള അധികൃതരുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമം വഴിമുട്ടുന്നു.
രണ്ടുമാസം മുമ്പാണ് സുമാർ 70വയസ് തോന്നിക്കുന്ന ഇയാളെ ഉഡുപ്പി പോലിസ് ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്നതിനിടയിൽ കണ്ടെത്തി സ്ഥലത്തെ സോഷ്യൽ വെൽഫേർ ഹോസ്റ്റലിലാക്കിയത്.
അഷ്റഫ് എന്നാണ് പേരെന്നും 25കൊല്ലം മുമ്പ് നാടുവിട്ടതാണെന്നും പറയുന്നുണ്ട്. മറവിരോഗം ഉണ്ടെന്ന് സംശയമുണ്ട്. കാസർകോട്ടെ ബദ്രിയ ഹോട്ടലിൽ പണിയെടുത്തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. മകൻ ഓട്ടോ ഡ്രൈവറാണെന്നും ലത്തീഫ് എന്നാണ് പേരെന്നും പറയുന്ന ഇയാൾ കാസർകോട്ടെ ചില സ്ഥലപ്പേരുകൾ ഇടക്കിടെ പറയുന്നുണ്ട്. കോവിഡ് പരിശോധനയിൽ നെഗട്ടീവാണ് ഫലം. ഇയാളെ തിരിച്ചറിയുന്നവർ അരുൺ (ഫോൺ. 944 8287 341)-നെ ബന്ധപ്പെടുക.