രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 9304 പുതിയ രോഗികള്‍
രാജ്യത്ത് 6,075 ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 260 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ആദ്യമായി 9000 കടന്നു. 24 മണിക്കൂറിനിടെ 9304 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,16,919 ആയി. അതേസമയം, രാജ്യത്ത് 6,075 ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 260 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ ആശങ്ക പടര്‍ത്തി കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. നിലവില്‍ 1,06,737 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ചികിത്സയിലുള്ളത്. 1,04,107 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് സൂചന. ഇതേ തുടര്‍ന്ന്, ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി. നിരവധി ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തെ ആശങ്കയിലാഴ്ത്തി നിരവധി ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി മതി എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ അജയ് കുമാറുമായി അടുത്ത് ഇടപഴകിയ 30ഓളം പേരെ കണ്ടെത്തിയെന്നും ഇവരെ സെല്‍ഫ് ക്വാറന്റീനില്‍ അയച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.