സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ്, കാസർകോട് 03
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി.
24 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 5 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. വി രാംദാസ് അറിയിച്ചു. 26 ന് ബഹ്റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനുമാണ്(സമ്പര്‍ക്കം) രോഗം സ്ഥിരീകരിച്ചത്.
ഉക്കിനടുക്ക കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ ഇതോടെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 97 ആണ്. മെയ് 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും 22 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കും 33 വയസുള്ള ഖത്തറില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.