മാസ്ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ ജൂണ്‍ രണ്ടിന് 131 പേര്‍ക്കെതിരെ കേസെടുത്തു
കാസർകോട് : മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ജൂണ്‍ രണ്ടിന് 131 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4404 ആയി.
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2568 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3230 പേരെ അറസ്റ്റ് ചെയ്തു. 1099 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ രണ്ടിന് 2 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം 1, ബേഡകം 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു.