ലോക്ക്ഡൗണ്‍ ലംഘിച്ച് ട്യൂഷനും കടുത്ത മര്‍ദ്ദനവും; മൂന്നാം ക്ലാസുകാരന് പരിക്ക്; അധ്യാപകനെതിരെ കേസ്
അടി കിട്ടിയ വിവരം കുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം പറഞ്ഞുവെങ്കിലും വീട്ടുകാർ വിഷയം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിക്കുന്നത്.
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ട്യൂഷൻ അധ്യാപകൻ്റെ മർദ്ദനം. മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ജുവനൈൽ നിയമപ്രകാരമാണ് കേസെടുത്തത്. ലോക്ക് ഡൗൺ കാലത്ത് ട്യൂഷൻ ക്ലാസ് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മർദ്ദന വിവരമറിഞ്ഞ വാർഡ് മെമ്പറാണ് ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയത്.
ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. മുരളി കൂട്ടികളെ അടിക്കുന്നതും മോശമായി. അടി കിട്ടിയ വിവരം കുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷം പറഞ്ഞുവെങ്കിലും വീട്ടുകാർ വിഷയം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചില്ല. അയൽവാസിയായ ആശ പ്രവർത്തകയാണ് വിവരം പുറത്തറിയിക്കുന്നത്.