ദില്ലിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു
എൽഎൻജെപി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കോട്ടയം ഞീഴുർ സ്വദേശിയാണ്. കൊവിഡ് ബാധിച്ച് ദില്ലിയില്‍ മരണമടയുന്ന രണ്ടാമത്തെ മലയാളി നഴ്നാണ്
ന്യൂഡൽഹി : ദില്ലിയിൽ ഒരു മലയാളി നഴ്സ് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്സായിരുന്ന രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. എൽഎൻജെപി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കോട്ടയം ഞീഴുർ സ്വദേശിയാണ്. ഇവരുടെ ഭർത്താവും നഴ്സായ മകളും ക്വാറന്റീനിലാണ്. കൊവിഡ് ബാധിച്ച് ദില്ലിയില്‍ മരണമടയുന്ന രണ്ടാമത്തെ മലയാളി നഴ്നാണ് രാജമ്മ.
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു, സ്രവം പരിശോധനയ്ക്ക് അയച്ചു
നേരത്തെ സ്വകാര്യ ആശുപത്രിയായ കൽറയിലെ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി അംബക രോഗബാധിതയായി മരിച്ചിരുന്നു. അതേസമയം ദില്ലി രോഹിണി കോടതിയിലെ ഒരു ജഡ്ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിയുടെ ഭാര്യക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും ക്വാറന്റീനിൽ പ്രവേശിച്ചു.