കാസര്‍കോട് : നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2566 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3224 പേരെ അറസ്റ്റ് ചെയ്തു. 1098 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ (ജൂണ്‍ ഒന്ന്) അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം-1, കാസര്‍കോട് – 1, ചന്തേര-1, ചീമേനി-1, രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
നിരീക്ഷണത്തിന് നിര്ദ്ദേശിക്കപ്പെട്ടവരുമായി വരുന്ന വാഹനങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് മാത്രമേ നിര്‍ത്താവു- ജില്ലാ പോലീസ് മേധാവി
അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആള്ക്കാര് ജില്ലാ അതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ പോലിസിന്റെ ‘കോവിഡ്-19 എമര്‍ജന്‍സി’ എന്ന് എഴുതിയ സ്റ്റിക്കര്‍ പതിക്കുന്നുണ്ട്. അത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ അവര്‍ക്ക് താമസം ഒരുക്കിയ ക്വാറന്റൈനില്‍ കേന്ദ്രങ്ങളിലോ/ വീടുകളിലോ മാത്രമെ വാഹനം നിര്‍ത്തി ആള്‍ക്കാരെ പുറത്തിറക്കാവു എന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ അറിയിച്ചു. നിര്‍ദ്ദേശം ലംഘിച്ച് ഈ വാഹനങ്ങള്‍ കവലകളിലോ ടൗണുകളിലോ മറ്റോ നിര്‍ത്തി ആളുകളെ പുറത്തിറക്കിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം രീതിയില്‍ നിര്‍ദ്ദേശ ലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ 112, 1090, 04994257371, 9497980941 എന്നീവയില് എതെങ്കിലും നമ്പറിലേക്കൊ വിളിച്ചറിയിക്കണം.
കോവിഡ് 19 പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ധാരാളം പേര് ജില്ലാ അതിര്‍ത്തികള്‍ വഴി ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് മൂന്നാംഘട്ടത്തിലും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പുറത്തു നിന്ന് വന്നവര്‍ക്കാണ്. കോവിഡ് വ്യാപനം തടയുന്നതിന് അന്യരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ഹോം/ സര്‍ക്കാര്‍ ക്വാറന്റൈനി ല്‍ കഴിയണമെന്നും ഇതിന് വിപരീതമായി പ്രവര്ത്തിക്കുന്നവര്ക്കെതിര കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.