സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 9
തിരുവനന്തപുരം : മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര് വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര് മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.
ഇതില്‍ ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,908 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് പുതുതായി ഒരു ഹോട്ട് സ്പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്പോട്ട്. നിലവില്‍ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന്(ജൂണ്‍ 2) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് നാലുപേര്‍ക്കും കുവൈത്തില്‍ നിന്ന് വന്ന മൂന്നു പേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
മെയ് 23 ന് ട്രെയിനില്‍ വന്ന 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസില്‍ വന്ന 60 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, മെയ് 26 ന് ട്രാവലറില്‍ വന്ന 41 വയസുള്ള കുംബഡാജെ പഞ്ചായത്ത് സ്വദേശി, മെയ് 18 ന് ബസില്‍ വന്ന 32 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുവൈത്തില്‍ നിന്ന് വന്നവര്‍
മെയ് 27 ന് വന്ന 43 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിയ്ക്കും മെയ് 30 ന് വന്ന 47 വയസുള്ള അജാനൂര്‍ സ്വദേശിക്കും ഇയാളുടെ ഏഴുവയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 19 ന് ചെന്നൈയില്‍ നിന്ന് ബസില്‍ വന്ന 20 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശിക്ക് സമ്പര്‍ക്കം വഴിയും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നരമാസമായി ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് താമസം.
കോവിഡ് നെഗറ്റീവായവര്‍
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന വന്ന കോവിഡ് 19 സ്ഥിരീകരിച്ച ഏഴ് പേര്‍ക്ക് രോഗം ഭേദമായി. മെയ് 18 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പൈവളിഗെ സ്വദേശി, 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള കുമ്പള സ്വദേശി, 32 വയസുള്ള മംഗല്പാടി സ്വദേശി 44,47 വയസുള്ള പൈവളിഗെ സ്വദേശികള്‍, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 47,30 വയസുള്ള കുമ്പള സ്വദേശി,കള്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3876 പേര്
വീടുകളില്‍ 3221 പേരും ആശുപത്രികളില്‍ 655 പേരുമുള്‍പ്പെടെ 3876 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 13 പേരെ പുതിയതായി ആശുപത്രയില്‍ പ്രവേശിപ്പിച്ചു