നീലേശ്വരം : നീലേശ്വരം പട്ടേനയിലെ സുവര്‍ണ്ണവല്ലി മംഗലശ്ശേരി ഇല്ലത്ത് നാരായണന് നമ്പൂതിരി തന്റെ സപ്തതി ആഘോഷങ്ങള്‍ ഒഴിവാക്കി അതിനായി കരുതിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി. ജയരാജന്, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ എ.വി. സുരേന്ദ്രന്, പി.വി. രാമചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി സംഭാവന സ്വീകരിച്ചു.