കോഴിക്കോട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും വാട്സ് അപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ച സെക്സ് റാക്കറ്റ് പിടിയിലായി. കുട്ടികളുടെ ക്ഷേമത്തിനായുള്ള അന്താരാഷ്ട്ര സംഘടനയായ യൂനിസെഫ് അറിയിച്ചതിനെ തുടര്‍ന്നാണ് എടപ്പാള്‍ കേന്ദ്രമായുള്ള സംഘത്തിലെ പ്രധാനികളെ പോലിസ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും സഹായികളുമാണ് പിടിയിലായത്. എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയും ഗ്രൂപ്പ് അഡ്മിനുമായ അശ്വിന് (21), ആലങ്കോട് സ്വദേശി രാഗേഷ് (40), താനൂര്‍ ഉണ്യാല്‍ ഒട്ടുംപുറത്ത് അബ്ദുല്‍ നാസര്‍ (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇത്തരമൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യൂനിസെഫ് ഇന്‍ര്‍പോള്‍ മുഖേന ക്രൈം എഡിജിപി മനോജ് എബ്രഹാമിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള സൈബര്‍ ഡോം സംഘം ചങ്ങരംകുളം പോലിസുമായി സഹകരിച്ചാണ് പ്രതികളെ വലയിലാക്കിയത്. ചെറിയ കുട്ടികളെ ഉപയോഗിച്ച് നിര്‍മിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ 256 പേര്‍ക്കാണ് പ്രചരിപ്പിച്ചിരുന്നത്. വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരും കേസില്‍ പ്രതികളാണ്. അശ്വിന് തുടങ്ങിയ ഗ്രൂപ്പില്‍ വിദേശത്തും അംഗങ്ങളുണ്ട്.