ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കും; ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് മോദി
കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ എട്ടിന് ശേഷം കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു.
വൈറസിനെ നേരിടാന്‍ കടുത്ത നടപടി വേണ്ടി വരും. ജീവനും സമ്പദ് വ്യവസ്ഥയും രക്ഷിക്കണം. ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കുമെന്നും മോദി പറഞ്ഞു.
ഇന്ത്യ ശരിയായ സമയത്ത് ശരിയായ തീരുമാനമാണ് എടുക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ ദീര്‍ഘകാലത്തേക്ക് രാജ്യത്തിന് ഗുണം ചെയ്യുന്നതാണ്. ലോകത്തിന് ഇന്ത്യയിലുള്ള പ്രതീക്ഷ വര്‍ധിക്കുകയാണ്.
രാജ്യത്തിന്റെ വ്യവസായ രംഗത്ത് പൂര്‍ണവിശ്വാസമുണ്ട്. മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നത്. വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന.
സ്വയം പര്യാപ്തത കൈവരിക്കലാണ് പ്രഥമ പരിഗണന. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണ്. ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കും.
ഇന്ത്യയുടെ കഴിവിലും സാങ്കേതിക വിദ്യയിലും വിശ്വാസമുണ്ട്. ഒപ്പം ഇന്ത്യയിലെ കര്‍ഷകരിലും ചെറുകിട വ്യവസാസംരംഭങ്ങളിലും വിശ്വാസമുണ്ടെന്നും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും മോദി പറഞ്ഞു.
തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ നിയമങ്ങൡ മാറ്റം വരുത്തുകയാണ്. തന്ത്രപ്രധാനമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം നല്കിക്കൊണ്ടിരിക്കുകയാണ്.
ലക്ഷ്യം, പങ്കാളിത്തം, നിക്ഷേപം, അടിസ്ഥാന സൗകര്യം, നൂതനാശയം എന്നീ അഞ്ച് ഘടകങ്ങള്‍ ഇന്ത്യയെ മഹത്തരമാക്കുന്നുണ്ടെന്നും എല്ലാ മേഖലയേയും ഭാവി വെല്ലുവിളി നേരിടാന്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.