രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 204 മരണം
തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന വർധനവ് എണ്ണായിരത്തിന് മുകളിലെത്തി. 5598 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന വർധനവ് എണ്ണായിരത്തിന് മുകളിലെത്തി. 24 മണിക്കൂറിൽ 204 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 5598 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
മേയ് 31നാണ് ആദ്യമായി ഒരു ദിവസം എണ്ണായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ ഒന്നിന് 8392 പേർക്കും രോഗം സ്ഥീരികരിച്ചു. ഈ രീതിയിൽ മുന്നോട്ട് പോയാൽ നാളെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഇത് വരെ എറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം 30,000 കടന്ന സംസ്ഥാനത്ത് തന്നെയാണ് എറ്റവും കൂടുതൽ മരണങ്ങളും.