ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിക്കും 13 പുരുഷന്മാര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് ഖത്തറില്‍ നിന്ന് വന്നവരും 12 പേര് മഹാരാഷ്ട്രയില്‍ നിന്നു വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. വി രാംദാസ് അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 96 ആയി.
മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍
മെയ് 25 ന് ബസിന് വന്ന 38 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 20 ന് ഒരേ ബസില്‍ വന്ന 44, 45 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 17 ന് ബസില്‍ വന്ന 36 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, മെയ് 26 \് ബസില്‍ വന്ന 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, മെയ് 23 ന് ബസില്‍ വന്ന 39 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 19 ന് ബസില്‍ വന്ന 54 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, മെയ് 20 ന് ടാക്സി കാറില്‍ വന്ന 39 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, മെയ് 21 ന് ഒരേ ബസില്‍ വന്ന 49, 46, 56 വയസുകളുള്ള മീഞ്ച പഞ്ചായത്ത് സ്വദേശികള്‍, ഇവര്‍ക്കൊപ്പം വന്ന 39 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്ന് വന്നവര്‍
മെയ് 18 ന് ഖത്തറില്‍ നിന്ന് വന്ന 36 വയസുള്ള മധുര് പഞ്ചായത്ത് സ്വദേശി, മെയ് 19 ന് ഖത്തറില്‍ നിന്നും വരികയും 28 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത കുമ്പള സ്വദേശിനിയുടെ മൂന്ന് വയസുള്ള മകള്‍ എന്നിവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3766 പേര്
വീടുകളില്‍ 3114 പേരും ആശുപത്രികളില്‍ 652 പേരുമുള്‍പ്പെടെ 3766 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 393 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രിയിലും വീടുകളിലുമായി 351 പേരെ നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.