തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് വൈകും. അടുത്ത മാസമോ അതിന് ശേഷമോ മാത്രം ആകും സ്കൂളുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം സിനിമാ ഷൂട്ടിംഗിന് ഉപാധികളോടെ അനുമതി നല്കി. സെറ്റില്‍ 50 പേരില്‍ കൂടുതല്‍ പാടില്ല,. ചാനല്‍ പരിപാടികളുടെ ഷൂട്ടിംഗിനും അനുമതിയുണ്ട്. പരമാവധി 25 പേര്മാത്രമായിരിക്കണം ഉണ്ടാകേണ്ടത്. അതേസമയം ഇന്ന് സംസ്ഥാനത്ത് 57 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്തുനിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. കാസര്‍കോഡ്-14, മലപ്പുറം-14, തൃശൂര്‍-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവനന്തപുരം-3 , എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. അതേസമയം 18 പേര് രോഗമുക്തി നേടിയിട്ടുമുണ്ട്.